എക്യൂമെനിക്കല്‍ കൗണ്‍സിലിന്റെ ആഭിമുഖ്യത്തില്‍ നടത്തപ്പെടുന്ന ആറാമത് ബാസ്‌കറ്റ് ബോള്‍ ടൂര്‍ണമെന്റ് നവംബര്‍ 23ന് രാവിലെ 8 മണിക്ക് ഗ്ലെന്‍എന്നിലുള്ള ആക്കര്‍മാന്‍ ഫിറ്റ്‌നസ് സെന്ററില്‍ ആരംഭിക്കും. എക്യൂമെനിക്കല്‍ സില്‍വര്‍ ജൂബിലിയോടനുബന്ധിച്ചാണ് ടൂര്‍ണമെന്റ് സംഘടിപ്പിക്കുന്നത്.

ടൂര്‍ണമെന്റില്‍ എട്ടു ടൂര്‍ണമെന്റുകള്‍ രജിസ്റ്റര്‍ ചെയ്തതായി യൂത്ത് കോഓര്‍ഡിനേറ്റര്‍ ജിമ്മി പണിക്കരും അനൂപ് അലക്‌സാണ്ടറും അറിയിച്ചു.
ടീമുകള്‍ രജിസ്‌ട്രേഷനോടൊപ്പം ഇടവക വികാരിമാര്‍ ഒപ്പിട്ട സാക്ഷ്യപത്രം ഹാജരാക്കണമെന്ന് ഫാ. ബിനോയ് പി. ജേക്കബ് അറിയിച്ചു.
football-abstract-6a
ജേതാക്കള്‍ക്ക് ഫാ. പൂവത്തൂര്‍ കോശി കോര്‍എപ്പിസ്‌കോപ്പ സ്മാരക ട്രോഫിയും റണ്ണറപ്പിന് പരേതനായ എന്‍ .എന്‍ . പണിക്കര്‍ റോളിംഗ് ട്രോഫിയും നല്കും. ഡോ. എഡ്വിന്‍ കാച്ചപ്പള്ളിയാണ് വ്യക്തിഗത ട്രോഫികള്‍ സ്‌പോണ്‍സര്‍ ചെയ്തിരിക്കുന്നത്.

ജോര്‍ജ് പണിക്കര്‍ , ജോണ്‍സണ്‍ കണ്ണൂക്കാടന്‍, ഏബ്രഹാം വര്‍ഗീസ് എന്നിവര്‍ അടങ്ങുന്ന കമ്മിറ്റിയാണ് സംഘാടകര്‍ .

Tags:

No comments yet... Be the first to leave a reply!