usന്യൂയോര്‍ക്ക്: യു.എസ് വിമാനത്തില്‍ യാത്രക്കാരിയെ കടന്നുപിടിച്ച ഇന്ത്യക്കാരന്‍ അറസ്റ്റില്‍. ലോസ് ആഞ്ചലസില്‍ നിന്നും ന്യു ജേഴ്‌സിയിലേക്ക് പോയ വിമാനത്തില്‍ തൊട്ടടുത്ത സീറ്റിലിരുന്ന യാത്രക്കാരിയോടാണ് 58കാരന്‍ അപമര്യാദയായി പെരുമാറിയത്. ആന്ധ്രാപ്രദേശിലെ വിശാഖപട്ടണം സ്വദേശിയായ വീരഭദ്രറാവു കുനം ആണ് പിടിയിലായത്.

ജൂലായ് 30നാണ് സംഭവം. ചൊവ്വാഴ്ച ഇയാളെ നെവാക്കിലെ ഫെഡറല്‍ കോടതിയില്‍ ഹാജരാക്കി. 50,000 ഡോളറിന്റെ ബോണ്ട് കെട്ടിവച്ചശേഷം ജാമ്യത്തില്‍ വിട്ടയച്ചു. ലൈംഗിക ഉദ്ദേശത്തോടെ സ്ത്രീയെ അപമാനിച്ചുവെന്ന കുറ്റമാണ് ഇയാള്‍ക്കുമേല്‍ ചുമത്തിയിരിക്കുന്നത്. കുറ്റം തെളിഞ്ഞാല്‍ രണ്ടു വര്‍ഷം വരെ തടവും 2,50,000 ഡോളര്‍ പിഴയും ലഭിക്കാം.

ലോസ് ആഞ്ചലസില്‍ നിന്ന് നെവാക്കിലേക്ക് പോയ വിമാനത്തില്‍ യുവതിക്കു സമീപത്താണ് വീരഭദ്രറാവു ഇരുന്നത്. യാത്രയ്ക്കിടെ യുവതി ഉറങ്ങിയ സമയത്ത് യുവതിയുടെ ശരീരത്തില്‍ ഇയാള്‍ സ്പര്‍ശിച്ചുവെന്നാണ് പരാതി. സഹയാത്രികന്റെ അസ്വഭാവിക പെരുമാറ്റത്തില്‍ ഭയന്നുപോയ യുവതി തന്റെ സമീപത്തിരുന്ന സുഹൃത്തിനെ വിവരം അറിയിക്കുകയും വീരഭദ്രറാവുവുമായി ഇയാള്‍ ഏറ്റുമുട്ടുകയും ചെയ്തു. വിമാന ജീവനക്കാര്‍ എത്തി വീരഭദ്രറാവുവിനെ സീറ്റ് മാറ്റി ഇരുത്തുകയായിരുന്നുവെന്ന് പോലീസ് പറയുന്നു. വിമാന ജീവനക്കാര്‍ അറിയിച്ചതിനെ തുടര്‍ന്ന് വിമാനം ന്യൂ ജേഴ്‌സിയില്‍ എത്തിയതോടെ പോലീസ് വീരഭദ്രറാവുവിനെ അറസ്റ്റു ചെയ്യുകയായിരുന്നു.

No comments yet... Be the first to leave a reply!