vadam valiചിക്കാഗോ സോഷ്യല്‍ ക്ലബ്ബിന്റെ, സെപ്റ്റംബര്‍ 5 ന് നടക്കാന്‍ പോകുന്ന 4ാമത് അന്തര്‍ദേശീയ വടംവലി മത്സരവും ഓണാഘോഷവും പടിവാതിക്കല്‍ എത്തിനില്‍ക്കുന്ന ഈ വേളയില്‍ ആതിഥേയരായ ചിക്കാഗോ സോഷ്യല്‍ ക്ലബ്ബ് പരിപാടിയുടെ എല്ലാ തലത്തിലുമുള്ള ഒരുക്കങ്ങളുടെ അവസാനഘട്ടത്തിലേക്ക് കടന്നിരിക്കുന്നു. ചിക്കാഗോയിലെ മലയാളി സമൂഹം ഈ ഓണാഘോഷത്തെ വരവേല്‍ക്കാന്‍ ആവേശത്തിമിര്‍പ്പില്‍ ആയിരിക്കുന്ന ഈ അവസരത്തില്‍ ചിക്കാഗോയിലെ വടംവലി മല്ലന്മാര്‍ പരിശീലനത്തിന്റെ അവസാനഘട്ടത്തിലാണ്.

കഴിഞ്ഞ വര്‍ഷത്തെ വിജയികളായ റെഫ് ഡാഡി ടീം ഈ വര്‍ഷവും ഞങ്ങള്‍ തന്നെയാണ് അജയ്യരെന്ന് തെളിയിക്കുന്നുവെന്ന് റെഫ് ഡാഡിയുടെ അമരക്കാരന്‍ അജീഷ് കാരാപ്പുള്ളി പറഞ്ഞു. എന്നാല്‍ കഴിഞ്ഞ വര്‍ഷത്തെ റണ്ണറപ്പ് ആയ കോട്ടയം കിംഗ്‌സ് അട്ടിമറി വിജയം നേടുമെന്ന കാര്യത്തില്‍ യാതൊരു സംശയവുമില്ലെന്ന് ആ ടീം ക്യാപ്റ്റനും കോച്ചുമായ ഉല്ലാസ് ചക്കലപടവനും, തോമസ് ഞാറവേലിയും പറഞ്ഞു.

ഈ രണ്ടു ടീമിനും വെല്ലുവിളി ഉയര്‍ത്തിക്കൊണ്ട് കഴിഞ്ഞ വര്‍ഷത്തെ സെന്റ് ജൂഡ് ടീമും സെന്റ് സ്റ്റീഫന്‍ ടീമും ഒരുമിച്ച് ഒരു കുടക്കീഴില്‍ അണിനിരന്നിരിക്കുകയാണ്. ഈ ടീമുകള്‍ക്ക് എല്ലാം മുകളില്‍ കരിനിഴല്‍ വീഴ്ത്തിക്കൊണ്ട് കുവൈറ്റ്, ലണ്ടന്‍, ക്യാനഡ, താമ്പ, ഹ്യൂസ്റ്റന്‍, ന്യൂയോര്‍ക്ക്, ഡാളസ് എന്നിവിടങ്ങളില്‍ നിന്നും ടീമുകള്‍ പങ്കെടുക്കുന്നു.

ഒന്നാം സ്ഥാനം ലഭിക്കുന്ന ടീമിന് ജോയ് നെടിയകാലായില്‍ സ്‌പോണ്‍സര്‍ ചെയ്ത 3001 ഡോളറും, മാണി നെടിയകാലായില്‍ മെമ്മോറിയല്‍ എവര്‍റോളിംഗ് ട്രോഫിയും, രണ്ടാം സ്ഥാനം ലഭിക്കുന്ന ടീമിന് ഫിലിപ്പ് മുണ്ടപ്ലാക്കല്‍ സ്‌പോണ്‍സര്‍ ചെയ്ത 2001 ഡോളറും, എവര്‍റോളിംഗ് ട്രോഫിയും, മൂന്നാം സ്ഥാനം കുളങ്ങര ഫാമിലി സംഭാവന ചെയ്ത 1001 ഡോളറും രാജു കുളങ്ങര മെമ്മോറിയല്‍ എവര്‍റോളിംഗ് ട്രോഫിയും, നാലാം സ്ഥാനം ബൈജു കുന്നേല്‍ സ്‌പോണ്‍സര്‍ ചെയ്ത 501 ഡോളറും ബിജു കുന്നേല്‍ മെമ്മോറിയല്‍ എവര്‍റോളിംഗ് ട്രോഫിയും മികച്ച കോച്ചിന് ഫിലിപ്പ് പെരികലം സ്‌പോണ്‍സര്‍ ചെയ്ത ക്യാഷ് അവാര്‍ഡും, കുരിയന്‍ പെരികലം മെമ്മോറിയല്‍ എവര്‍റോളിംഗ് ട്രോഫിയും ഉണ്ടായിരിക്കും.

നോര്‍ത്ത് അമേരിക്കയിലെ കരുത്തന്മാരായ മലയാളികളെ കോര്‍ത്തിണക്കിക്കൊണ്ട് നടക്കുന്ന മത്സരം 2016 സെപ്റ്റംബര്‍ 5ാം തീയതി തിങ്കളാഴ്ച രണ്ടു മണി മുതല്‍ മോര്‍ട്ടന്‍ ഗ്രോവ് സെന്റ് മേരീസ് പള്ളി (7800, W. Lyons St. Morton Grov-e, IL 60053) മൈതാനിയില്‍ ആരംഭിക്കുന്ന വടംവലി ടൂര്‍ണമെന്റോടു കൂടി ചിക്കാഗോ സോഷ്യല്‍ ക്ലബ്ബിന്റെ നാലാമത് ഓണാഘോഷത്തിന് തുടക്കം കുറിക്കുന്നു.
കൂടുതല്‍ വിവരങ്ങള്‍ക്ക്: സാജു കണ്ണംപള്ളി (പ്രസിഡന്റ്) 1847 791 1824, സിറിക്ക് കൂവക്കാട്ടില്‍ (ജനറല്‍ കണ്‍വീനര്‍) 1 630 6733382.

No comments yet... Be the first to leave a reply!