baloonന്യൂയോര്‍ക്ക് : അമേരിക്കയിലെ ടെക്‌സസില്‍ ബലൂണ്‍ വിമാനത്തിന് തീ പിടിച്ച് 16 മരണം. പ്രൊപൈന്‍ വാതകം നിറച്ച ബലൂണാണ് യാത്രയ്ക്കിടെ കത്തിയമര്‍ന്നത്. വിമാനത്തിലുണ്ടായിരുന്ന മുഴുവന്‍ യാത്രക്കാരും കത്തിയെരിഞ്ഞു.

അമേരിക്കയില്‍ ബലൂണ്‍ വിമാന യാത്രകള്‍ സാധാരണമാണെങ്കിലും അപകടം താരതമ്യേന കുറവാണ്. സാധാരണ വിമാനങ്ങള്‍ക്കുള്ള പരിശോധനക്ക് ശേഷം മാത്രമേ അമേരിക്കയില്‍ ബലൂണ്‍ വ്യോമയാനങ്ങള്‍ക്ക് പറക്കാനുള്ള അനുമതി നല്‍കാറുള്ളുവെന്നതാണ് ഇതിന് കാരണം. 1993 ന് കൊളറോഡയിലുണ്ടായിലുണ്ടായ അപകടത്തിന് ശേഷമുണ്ടായ ഏറ്റവും വലിയ അപകടമാണിത്. അന്ന് ആറുപേര്‍ക്കാണ് ജീവന്‍ നഷ്ടമായത്.

No comments yet... Be the first to leave a reply!