sportsചിക്കാഗോ : ക്‌നാനായ കാത്ത­ലിക് സൊസൈറ്റിയുടെ (കെ.സി.എസ്) സ്‌പോര്‍ട്‌സ് ഫോറ­ത്തിന്റെ നേതൃത്വത്തില്‍ വോളിബോള്‍ ടൂര്‍ണമെന്റ് വിജയകരമായി നടത്തപ്പെട്ടു. കോളേജ് വിഭാഗത്തില്‍ ഷോണ്‍ കദളിമറ്റം നയിച്ച ടീം ചാമ്പ്യന്‍ഷിപ്പ് കരസ്ഥമാക്കി. മാക്‌സ് തച്ചേട്ടിന്റെ ടീം റണ്ണര്‍ അപ്പ് ആയി. വിജയികള്‍ക്ക് കെസിഎസ് പ്രസിഡന്റ് ജോസ് കണിയാലി ട്രോഫികളും, സെക്രട്ടറി ജീനോ കോതാലടിയില്‍, ജോയിന്റ് സെക്രട്ടറി സണ്ണി ഇടിയാലില്‍ എന്നിവര്‍ ക്യാഷ് അവാര്‍ഡുകളും സമ്മാനിച്ചു.

മിഡില്‍സ്‌കൂള്‍ വിഭാഗത്തില്‍ ചെല്‍സി അമ്മായികുന്നേല്‍ നയിച്ച ടീം ചാമ്പ്യന്‍ഷിപ്പ് കരസ്ഥമാക്കി. സനല്‍ കദളിമറ്റം നയിച്ച ടീം റണ്ണര്‍ അപ്പും ആയി. ജോണ്‍ പുതുശ്ശേരില്‍ വിജയികള്‍ക്കും, റണ്ണര്‍ അപ്പിന് അബ്രഹാം തച്ചേട്ടും ട്രോഫി­കള്‍ സമ്മാനിച്ചു. സ്‌പോര്‍ട്‌സ് ഫോറം ചെയര്‍മാന്‍ ഷിജു ചെറിയത്തില്‍, ഷോണ്‍ കദളിമറ്റം, സെല്‍വിന്‍ പൂതക്കരി, ജോസ് മണക്കാട്ട്, സിബി കദളിമറ്റം, ജെയിംസ് മന്നാകുളം, മാത്യു തട്ടാമറ്റം, ജോയി തേനാക്കര, പയസ്റ്റിന്‍ ആലപ്പാട്ട്, ചാക്കോ മറ്റത്തില്‍പറമ്പില്‍, ജോയല്‍ ഇലക്കാട്ട്, റ്റിനു പറഞ്ഞാട്ട് എന്നിവര്‍ ടൂര്‍ണമെന്റിന് നേതൃത്വം നല്‍കി. കരിങ്കുന്നം മുന്‍ പഞ്ചായത്ത് പ്രസിഡന്റ് യു.കെ ചാക്കോ അതിഥിയായിരുന്നു.

No comments yet... Be the first to leave a reply!