music nightഹൂസ്റ്റണ്‍: പ്രമൂഖ ക്രൈസ്തവ സംഗീതഞ്ജരായ ഇമ്മാനുവേല്‍ ഹെന്റിയും ഡോ: ബ്ലെസ്സന്‍ മേമനയുടെയും നേത്രുത്വത്തില്‍ ആലപിക്കപ്പെടുന്ന ക്രിസ്തീയ സംഗീത സായ്ഹാനം ജൂലൈ 31നു ഞായറാഴ്ച ഹൂസ്റ്റണ്‍ ഹെബ്രോന്‍ ഐ.പി.സി സഭാഹാളില്‍ (4660 S Sam Houston Pkwy E, Houston TX, 77048) നടത്തപ്പെടും.
സെലസ് ബാന്റ് സംഗീത പരിപാടിയുടെ കിക്കോഫ് ജൂലൈ 15 നു വെള്ളിയാഴ്ച സ്റ്റാഫോര്‍ഡില്‍ നടത്തപ്പെട്ടു. നാഷണല്‍ സ്‌പോണ്‍സര്‍ ടിജു തോമസില്‍ നിന്നും ലോക്കല്‍ സ്‌പോണ്‍സര്‍ഷിപ്പ് ഡോ. മനു ചാക്കോ ഏറ്റുവാങ്ങി. ജോമോന്‍ ചെറിയാന്‍, ജോഷിന്‍ ദാനിയേല്‍, വെസ്‌ലി വര്‍ ഗീസ്, രാജേഷ് വര്‍ഗീസ് എന്നിവര്‍ ചടങ്ങില്‍ പങ്കെടുത്തു.
ആത്മനിറവില്‍ പ്രമൂഖഗായകര്‍ മലയാളം, ഇംഗ്ലീഷ്, തമിഴ്, ഹിന്ദി തുടങ്ങിയ ഭാഷകളില്‍ ഗാനങ്ങള്‍ ആലപിക്കും. കൂടുതല്‍ വിവരങ്ങള്‍ക്ക്: ഡോ. മനു ചാക്കോ : 281 704 8318, 985 255 1612

No comments yet... Be the first to leave a reply!