maranathaഡാലസ് : മാറാനാഥ ഫുള്‍ ഗോസ്പല്‍ ചര്‍ച്ച് വാര്‍ഷിക കണ്‍വന്‍ഷനും വെക്കേഷന്‍ ബൈബിള്‍ സ്‌കൂളും ജൂലൈ 17 മുതല്‍ 24 വരെ ബാള്‍ച്ച് സ്പ്രിംഗ് ബ്രൂട്ടന്‍ റോഡിലുളള എംഎഫ്ജി ചര്‍ച്ചില്‍ വെച്ചു നടത്തപ്പെടുന്നു. ജൂലൈ 17 ഞായര്‍ മുതല്‍ 24 വരെ വൈകിട്ട് 6.45ന് ഗാനശുശ്രൂഷയോടെ സുവിശേഷ യോഗങ്ങള്‍ ഉണ്ടായിരിക്കും.

വചന പ്രഘോഷകരായ റവ. സെര്‍ജിയൊ, റവ. ഗ്ലെന്‍, പാസ്റ്റര്‍ റെയ്‌സണ്‍ തോമസും, പാസ്റ്റര്‍ ജസ്റ്റിന്‍ ജേക്കബ്, മൈക്കിള്‍ മാത്യു, റവ. സ്റ്റാന്‍ലി, റവ. ബെഫേല്‍ ജേക്കബ് തുടങ്ങിയവര്‍ വചന ശുശ്രൂഷ നിര്‍വ്വഹിക്കും. പാസ്റ്റര്‍ സാമുവേല്‍ വില്‍സണ്‍ ഗാനശുശ്രൂഷക്ക് നേതൃത്വം നല്‍കും. കണ്‍വന്‍ഷനിലേക്കും വിബിഎസിലേക്കും ഏവരേയും സ്വാഗതം ചെയ്യുന്നതായി സംഘാടകര്‍ അറിയിച്ചു. ജൂലൈ 18തിങ്കള്‍ മുതല്‍ രാവിലെ 9 മണിക്ക് വിബിഎസ് ആരംഭിക്കും. പ്രവേശനം സൗജന്യമാണ്. ­ കൂടുതല്‍ വിവരങ്ങള്‍ക്ക് : 972 288 0482, 214 732 0806

No comments yet... Be the first to leave a reply!