ഫിലിപ്പോസ് ഫിലിപ്പ്

ന്യൂയോര്‍ക്ക്: 2015 ജൂലൈ 15 മുതല്‍ 18 വരെ ന്യൂയോര്‍ക്കിലെ എലന്‍വില്ലിലെ ഓണേഴ്‌സ് ഹേവന്‍ റിസോര്‍ട്ടില്‍ വച്ച് നടക്കുന്ന നോര്‍ത്ത് ഈസ്റ്റ് അമേരിക്കന്‍ ഭദ്രാസന ഫാമിലി ആന്‍ഡ് യൂത്ത് കോണ്‍ഫറന്‍സിനോടനുബന്ധിച്ച് പ്രസിദ്ധീകരിക്കുന്ന സുവനീറിന്റെ കിക്ക് ഓഫ് റോക്‌ലന്‍ഡ് സെന്റ് മേരീസ് ഇടവകയില്‍  ചേര്‍ന്ന  യോഗത്തില്‍ ഉദ്ഘാടനം ചെയ്തു.


സുവനീറിലേക്കുള്ള  ആദ്യത്തെ കോംപ്ലിമെന്റ് ബേര്‍ഗന്‍ കൗണ്ടി ഡെപ്യൂട്ടി ഷെരിഫ് ജോസഫ് വി തോമസില്‍ നിന്നും സ്വീകരിച്ചുകൊണ്ട് റോക്‌ലന്‍ഡ് സെന്റ് മേരീസ് ഇടവക വികാരി ഫാ. ഡോ. രാജു വര്‍ഗീസ് പരിപാടി ഉദ്ഘാടനം ചെയ്തു.  ഭദ്രാസന ഫാമിലി ആന്‍ഡ് യൂത്ത് കോണ്‍ഫറന്‍സ് കോ-ഓര്‍ഡിനേറ്റര്‍ ഫാ. വിജയ് തോമസ്, സെക്രട്ടറി ഡോ. ജോളി തോമസ്, ട്രഷറര്‍ തോമസ് ജോര്‍ജ്, ജോയിന്റ് ട്രഷറര്‍ ജീമോന്‍ വര്‍ഗീസ്, സുവനീര്‍ ഫിനാന്‍സ് കമ്മിറ്റി ചെയര്‍മാന്‍ ഫിലിപ്പോസ് ഫിലിപ്പ് എന്നിവരെ കൂടാതെ,  ഭദ്രാസന കൗണ്‍സില്‍ അംഗങ്ങളായ ഷാജി വര്‍ഗീസ്, അജിത് വട്ടശേരില്‍,  ഡോ. സാക് സഖറിയ,  ഭദ്രാസന ട്രസ്റ്റി  ബോര്‍ഡ് അംഗം വറുഗീസ് പോത്താനിക്കാട്, സഭാ മാനേജിംഗ് കമ്മിറ്റിയംഗം പോള്‍ കറുകപ്പള്ളില്‍ തുടങ്ങിയവരും സുവനീര്‍ ചീഫ് എഡിറ്റര്‍ ലിന്‍സി തോമസ്, സുവനീര്‍ കമ്മിറ്റി അംഗങ്ങളായ സജി എം പോത്തന്‍, എബി കുരിയാക്കോസ്,  കുരിയാക്കോസ് തര്യന്‍, ജോര്‍ജ് വര്‍ഗീസ്, വര്‍ഗീസ് ഐസക്, ആനി ലിബു, സൂസന്‍ തോമസ്, ഫാമിലി – യൂത്ത് കോണ്‍ഫറന്‍സ് മുന്‍ സെക്രട്ടറി സൂസന്‍ വര്‍ഗീസ്, ഭദ്രാസന മര്‍ത്ത മറിയം വനിതാ സമാജം ജോയിന്റ് ട്രഷറര്‍ ലിസി ഫിലിപ്പ് തുടങ്ങി ധാരാളം പേര്‍ പങ്കെടുത്തു. പരിപാടികള്‍ക്ക് ഇടവക ട്രസ്റ്റി ജോണ്‍ ജേക്കബ്,  സെക്രട്ടറി എലിസബത്ത് വര്‍ഗീസ് എന്നിവര്‍ നേതൃത്വം നല്‍കി.
അമേരിക്കന്‍ ഭദ്രാസനത്തിന്റെ എല്ലാഭാഗത്തും വിതരണം ചെയ്യുന്ന 250ല്‍ പരം പേജുള്ള ഈ സുവനീറിലേക്ക് പരസ്യങ്ങളും  കോംപ്ലിമെന്റുകളും  നല്‍കാന്‍ ആഗ്രഹിക്കുന്നവര്‍ എത്രയും പെട്ടന്ന് അവ നല്‍കണമെന്ന് ഭാരവാഹികള്‍ അഭ്യര്‍ഥിച്ചു.
കൂടുതല്‍ വിവരങ്ങള്‍ക്ക്: ഫാ. വിജയ് തോമസ്: 732-766-3121
ഡോ. ജോളി തോമസ്: 908 499 3524
തോമസ് ജോര്‍ജ് (516) 375 7671
ഫിലിപ്പോസ് ഫിലിപ്പ് (845) 642 -2060
ലിന്‍സി തോമസ് (551) 486 7373

No comments yet... Be the first to leave a reply!