ന്യൂയോര്‍ക്ക്: വാഷിംഗ്ടണിലെ ഹിന്ദു ക്ഷേത്രത്തിനു നേരെ നടന്ന ആക്രമണത്തിലും കടന്നുകയറ്റത്തിലും ന്യൂയോര്‍ക്കിലെ നായര്‍ ബനവലന്റ് അസോസിയേഷന്‍ ഉത്ക്കണ്ഠ രേഖപ്പെടുത്തി. ഹൈന്ദവ ക്ഷേത്രങ്ങളുടെ നേരെയുണ്ടായിട്ടുള്ള ഇത്തരം വിധ്വംസക പ്രവര്‍ത്തനങ്ങള്‍ അനുവദിക്കാനാവില്ലെന്നും പോലീസ് ശക്തമായ നടപടികള്‍ സ്വീകരിക്കണമെന്നും എന്‍.ബി.എ സെന്ററില്‍ കൂടിയ യോഗത്തില്‍ പ്രസിഡന്റ്  രഘുവരന്‍ നായര്‍ പറഞ്ഞു.  സെക്രട്ടറി ശോഭാ കറുവക്കാട്ട്,  ട്രസ്റ്റീ ബോര്‍ഡ് മെംബര്‍ ജയപ്രകാശ് നായര്‍, ജോയിന്റ് സെക്രട്ടറി രാംദാസ് കൊച്ചുപറമ്പില്‍ എന്നിവര്‍ യോഗത്തിനെ അഭിസംബോധന ചെയ്തു സംസാരിച്ചു.

അതുപോലെ അലബാമയില്‍ സുരേഷ് ഭായി പട്ടേല്‍ എന്ന ഭാരതീയനെ യാതൊരു പ്രകോപനവുമില്ലാതെ പോലീസ് അതിക്രൂരമായി മര്‍ദ്ദിച്ചവശനാക്കിയതിലും യോഗം ശക്തമായി അപലപിച്ചു.

റിപ്പോര്‍ട്ട്: ജയപ്രകാശ് നായര്‍

No comments yet... Be the first to leave a reply!