ഹാര്‍ട്ട്‌ഫോര്‍ഡ്: വെസ്റ്റ് ഹാര്‍ട്ട്‌ഫോര്‍ഡ് സെന്റ് മേരീസ് ഓര്‍ത്തഡോക്‌സ് സിറിയന്‍ ക്‌നാനായ ചര്‍ച്ചിന്റെ ആഭിമുഖ്യത്തില്‍, അഭിനയകലയുടെ അഭിമാനങ്ങളായ ബിജു മേനോന്‍, ശ്രീനിവാസന്‍, ഹരിശ്രീ അശോകന്‍, വിനീത് തുടങ്ങി നിരവധി കലാപ്രതിഭകള്‍ ഒന്നിച്ച് ഒരേ വേദിയില്‍ അണിനിരക്കുന്ന `സിദ്ധിഖ് ലാല്‍ സ്പീക്കിംഗ്’ മെഗാഷോ കണക്ടിക്കട്ടില്‍ അരങ്ങേറുന്നു.

മെയ് എട്ടിന് വെള്ളിയാഴ്ച വൈകിട്ട് 6.30ന് വിന്‍ഡ്‌സര്‍ ലോക്ക് ഹൈസ്‌കൂളില്‍ (58 South Elm St) അരങ്ങേറുന്ന ഈ കലാവിരുന്നില്‍ പ്രമുഖ നടന്മാരോടൊപ്പം സുപ്രസിദ്ധ സംവിധായകരായ സിദ്ധിഖ്, ലാല്‍ എന്നിവരും സിനിമാ താരങ്ങളായ വിജയരാഘവന്‍, ഭാവന, ഷംമ്‌ന കാസിം, പ്രശസ്ത ഗായകരായ അഫ്‌സല്‍, മഞ്ജരി, ഹാസ്യരംഗത്തുനിന്നും കെ.എസ് പ്രസാദ് എന്നിവരും പങ്കെടുക്കുന്നു. കേരളാ ഫൈന്‍ ആര്‍ട്‌സ് അഭിമാനപുരസരം വേദിയിലെത്തിക്കുന്ന ഈ ഹാസ്യസംഗീത സദസില്‍ പങ്കെടുക്കുവാന്‍ റവ.ഫാ. മാര്‍ക്കോസ്സ് ചാലുപറമ്പിലും, റവ.ഫാ. പുന്നൂസ് കൊല്ലംപറമ്പിലും ഏവരേയും സ്‌നേഹപൂര്‍വ്വം ക്ഷണിക്കുന്നു. ടിക്കറ്റിനും

കൂടുതല്‍ വിവരങ്ങള്‍ക്കും ബന്ധപ്പെടുക: വെബ്: www.stmarysknanayachurchct.org , ബെന്നി ജോസഫ് (860 874 7906), സജി പുന്നൂസ് (860 680 9507), തോമസ് ജോസഫ് (860 874 3268).

No comments yet... Be the first to leave a reply!