ജോയിച്ചന്‍ പുതുക്കുളം

ഷിക്കാഗോ: ബെല്‍വുഡ് സെന്റ് ഗ്രിഗോറിയോസ് ഓര്‍ത്തഡോക്‌സ് കത്തീഡ്രലില്‍ മലങ്കര സഭാ ഭാസുരന്‍ പരിശുദ്ധ വട്ടശേരില്‍ ഗീവര്‍ഗീസ് മാര്‍ ദീവന്നാസ്യോസ് തിരുമേനിയുടെ എണ്‍പത്തിയൊന്നാം ഓര്‍മ്മപ്പെരുന്നാളും, കോട്ടയം ദേവലോകം അരമനയില്‍ കബറടങ്ങിയിരിക്കുന്നതും അമേരിക്കന്‍ ഭദ്രാസന ശില്‍പിയും സീനിയര്‍ മെത്രാപ്പോലീത്തയുമായിരുന്ന ഡോ.തോമസ് മാര്‍ മക്കാറിയോസ് തിരുമേനിയുടെ ഏഴാം ഓര്‍മ്മപ്പെരുന്നാളും സംയുക്തമായി ഫിബ്രവരി 27,28, മാര്‍ച്ച് 1 തീയതികളില്‍ ആഘോഷിക്കുന്നു.

വെള്ളിയാഴ്ച വൈകീട്ട് 7 മണിക്ക് സന്ധ്യാ പ്രാര്‍ത്ഥന, മധ്യസ്ഥ പ്രാര്‍ത്ഥന, പ്രസംഗം എന്നിവയുണ്ടായിരിക്കും. ശനിയാഴ്ച വൈകീട്ട് 6 മണിക്ക് സന്ധ്യാമനസ്‌കാരം തുടര്‍ന്ന് പ്രാര്‍ത്ഥനാ യോഗം, അനുസ്മരണ യോഗം എന്നിവ മക്കാറിയോസ് മെമ്മോറിയല്‍ ഹാളില്‍ നടക്കും. ഞായറാഴ്ച രാവിലെ 9 മണിക്ക് പ്രഭാത നമസ്‌കാരം തുടര്‍ന്ന് 10 മണിക്ക് വിശുദ്ധ കുര്‍ബാന, ധൂപപ്രാര്‍ത്ഥന, കൈമുത്ത്, നേര്‍ച്ചവിളമ്പ് എന്നിവയുണ്ടായിരിക്കും. ഫാ. ഡാനിയേല്‍ ജോര്‍ജ് ചടങ്ങുകള്‍ക്ക് നേതൃത്വം നല്‍കും.

നോമ്പാചരണത്തോടും ഭക്തിയോടും കൂടി പെരുന്നാളില്‍ സംബന്ധിച്ച് അനുഗ്രഹം പ്രാപിക്കണമെന്ന് ഫാ. ഡാനിയേല്‍ ജോര്‍ജ് (വികാരി), മാത്യു ഫിലിപ്പ് (ട്രസ്റ്റി), ഏലിയാമ്മ പുന്നൂസ് (സെക്രട്ടറി) തുടങ്ങിയവര്‍ താത്പര്യപ്പെടുന്നു.

No comments yet... Be the first to leave a reply!