ജോയിച്ചന്‍ പുതുക്കുളം

ഡാളസ്: പരിശുദ്ധ പരുമല തിരുമേനിയുടെ നാമത്തില്‍ സ്ഥാപിതമായിരിക്കുന്ന ഡാളസ് സെന്റ് ഗ്രിഗോറിയോസ് ദേവാലയത്തിന്റെ പുനര്‍നിര്‍മ്മാണ ധനശേഖരണാര്‍ത്ഥം ഏപ്രില്‍ 19-ന് വൈകിട്ട് 6 മണിക്ക് പ്രശസ്ത സിനിമാ പിന്നണി ഗായിക റിമി ടോമിയും പ്രശസ്ത സംഗീതജ്ഞന്‍ സ്റ്റീഫന്‍ ദേവസിയും മറ്റ് ഏഴ് മികച്ച കലാകാരന്മാരും അണിനിരക്കുന്ന സംഗീതനിശ ‘സോളിഡ് ഫ്യൂഷന്‍ ടെംപ്‌റ്റേഷന്‍ 2015’ ഇര്‍വിംഗിലുള്ള നിമിറ്റ്‌സ് ഹൈസ്‌കൂള്‍ ഓഡിറ്റോറിയ ത്തില്‍ വെച്ച് നടത്തപ്പെടുന്നു. പ്രസ്തുത കലാപരിപാടികളുടെ ടിക്കറ്റുകള്‍ ഉടന്‍ ലഭ്യമാണ്. പരിപാടിയുടെ നടത്തിപ്പിനായി ഇടവകഫണ്ട് റൈസിംഗ് കമ്മിറ്റി ഊര്‍ജസ്വലതയോടെ പ്രവര്‍ത്തിക്കുന്നു. എല്ലാ മലയാളി സുഹൃത്തുക്കളുടേയും സഹകരണം സാദരം അഭ്യര്‍ത്ഥിക്കുന്നതായി ഭാരവാഹികള്‍ അറിയിച്ചു.

കൂടുതല്‍ വിവരങ്ങള്‍ക്ക്: വികാരി റവ.ഫാ. സി.ജി. തോമസ് (469 499 6559), അലക്‌സ് അലക്‌സാണ്ടര്‍

(214 289 9192).

No comments yet... Be the first to leave a reply!