ജോയിച്ചന്‍ പുതുക്കുളം

ഷിക്കാഗോ: കഴിഞ്ഞ നിരവധി വര്‍ഷങ്ങളായി വിജയകരമായി നടത്തിവരുന്ന ഗ്ലെന്‍വ്യൂ സ്‌പൈക്കേഴ്‌സ് വിന്റര്‍ വോളിബോള്‍ ടൂര്‍ണമെന്റ് 2014-ന്റെ വാശിയേറിയ ഫൈനല്‍ മത്സരത്തില്‍ ടോണി സക്കറിയ ക്യാപറ്റനായുള്ള ടീം ഇഞ്ചോടിഞ്ച് പൊരുതി പ്രദീപ് തോമസ് ക്യാപ്റ്റനായുള്ള ടീമിനെ പരാജയപ്പെടുത്തി ഒന്നാംസ്ഥാനം കരസ്ഥമാക്കി. ഡെസ്‌റെയിന്‍സിലുള്ള അപ്പോളോ സ്‌കൂള്‍ വാലി ബോള്‍ സ്റ്റേഡിയത്തില്‍ നൂറുകണക്കിന് വോളിബോള്‍ പ്രേമികളെ സാക്ഷിനിര്‍ത്തി രണ്ടു പൂളുകളിലായി നടത്തിയ ടൂര്‍ണമെന്റില്‍ ഷിക്കാഗോയിലെ പ്രമുഖരായ ടീമുകളെല്ലാം പങ്കെടുത്തു.
ടോണി സക്കറിയാ (ക്യാപ്റ്റന്‍), റിന്റു ഫിലിപ്പ്, ബിജോയി കാപ്പന്‍, മനോജ് അമ്പായിക്കുന്നേല്‍, ജോര്‍ജ്
നെല്ലാമറ്റം, ആന്‍ഡ്രൂ എന്നിവര്‍ ഉള്‍പ്പെട്ട ടീം പ്രദീപ് തോമസ് (ക്യാപ്റ്റന്‍), സിബി കദളിമറ്റം, ജെസ്‌മോന്‍ പുറമഠം, അനില്‍, ബിജി സി. മാണി, സന്തോഷ്, ജോസ് എന്നിവര്‍ ഫൈനലില്‍ എത്തുകയായിരുന്നു. വിജയികള്‍ക്ക് ജോര്‍ജ് നെല്ലാമറ്റം ട്രോഫികള്‍ നല്‍കി.
ടൂര്‍ണമെന്റിന്റെ വിജയത്തിനു പിന്നില്‍ ജോര്‍ജ് നെല്ലാമറ്റം, ബിജി സി. മാണി, ബിജോയി ക്യാപ്റ്റന്‍, പ്രിന്‍സ്, ടോണി സക്കറിയ, പുന്നൂസ് തച്ചേട്ട്, ജെയിംസ് എന്നിവര്‍ നേതൃത്വം നല്‍കി. മാത്യു തട്ടാമറ്റം അറിയിച്ചതാണിത്.

No comments yet... Be the first to leave a reply!