പാസ്‌പോര്‍ട്ട് ലഭിക്കുന്നതിനുള്ള നടപടി ലളിതമാക്കി. ഇനി സ്മാര്‍ട്ട്‌ഫോണ്‍വഴി പാസ്‌പോര്‍ട്ട് അപേക്ഷ നല്‍കാനുള്ള സാങ്കേതികവിദ്യ വികസിപ്പിച്ചു. എം പാസ്‌പോര്‍ട്ട് സേവ എന്ന ആന്‍ഡ്രോയ്ഡ് അപ്ലിക്കേഷനാണ് ഡെവലപ് ചെയ്തിട്ടുള്ളത്.
സ്മാര്‍ട്ട്‌ഫോണ്‍ വഴി പാസ്‌പോര്‍ട്ടിന് അപേക്ഷിക്കാനുള്ള സോഫ്റ്റ് വെയറാണിത്. ഉടന്‍ തന്നെ ഇതു നടപ്പാക്കും. പാസ്‌പോര്‍ട്ട് ഓഫീസിന്റെ വെബ്‌സൈറ്റില്‍ നിന്ന് സ്മാര്‍ട്ട്‌ഫോണ്‍ സോഫ്റ്റ് വെയര്‍ ഡൗണ്‍ലോഡ് ചെയ്യാം. പാസ്‌പോര്‍ട്ടിന് അപേക്ഷിച്ചിട്ടുള്ളവര്‍ക്ക് സ്റ്റാറ്റസ് ചെക്ക് ചെയ്യാന്‍ സാധിക്കും.
സ്മാര്‍ട്ട്‌ഫോണ്‍, ടാബ്‌ലറ്റ് ഉപയോക്താക്കള്‍ക്ക് പാസ്‌പോര്‍ട്ട് അപേക്ഷയുടെ അവസ്ഥ, പാസ്‌പോര്‍ട്ട് സേവാകേന്ദ്രങ്ങള്‍, പാസ്‌പോര്‍ട്ടിനെക്കുറിച്ചുള്ള മറ്റു വിവരങ്ങള്‍ എന്നിവ നിലവില്‍ ലഭ്യമാണ്.
2013ല്‍ 85 ലക്ഷത്തോളം പാസ്‌പോര്‍ട്ടുകള്‍ വിതരണം ചെയ്യും. കഴിഞ്ഞവര്‍ഷം ഇത് 74ലക്ഷമായിരുന്നു.

No comments yet... Be the first to leave a reply!