ന്യൂജേഴ്‌സി: വോളിബോള്‍ രംഗത്ത് കേരളത്തിന്റെ അഭിമാനമായിരുന്ന ജിമ്മി ജോര്‍ജിന്റെ ഓര്‍മ്മ അനശ്വരമാക്കുവാന്‍ കേരള വോളിബോള്‍ ലീഗ് ഓഫ് നോര്‍ത്ത് അമേരിക്ക എല്ലാ വര്‍ഷവും നടത്തിവരുന്ന ജിമ്മി ജോര്‍ജ് മെമ്മോറിയല്‍ സൂപ്പര്‍ ട്രോഫി വോളിബോള്‍ ടൂര്‍ണമെന്റ് 2015 മെയ് മാസം 23, 24 തീയതികളില്‍ (മെമ്മോറിയല്‍ ഡേ വീക്കെന്‍ഡ്) ന്യൂജേഴ്‌സിയിലെ ഫെയര്‍ലി
ഡിക്കന്‍സണ്‍ യൂണിവേഴ്‌സിറ്റിയുടെ ഹാക്കന്‍സാക്കിലെ റോത്ത്മാന്‍ സെന്ററില്‍ വെച്ച് നടത്തപ്പെടുന്നതാണ്.

ഗാര്‍ഡന്‍സ്റ്റേറ്റ് സിക്‌സേഴ്‌സ് ആതിഥ്യമരുളുന്ന ഈ ടൂര്‍ണ്ണമെന്റിന്റെ വിജയകരമായ നടത്തിപ്പിനുവേണ്ടി ടീനെക്കിലെ ആര്യഭവന്‍ റസ്റ്റോറന്റില്‍ കിക്കോഫ് സമ്മേളനം വിജയകരമായി. തദവസരത്തില്‍ 100 പേരുള്‍പ്പെടുന്ന വിപുലമായ ഓര്‍ഗനൈസിംഗ് കമ്മിറ്റി രൂപീകരിക്കുകയും ടൂര്‍ണ്ണമെന്റിനുവേണ്ടിയുള്ള ധനശേഖരണം ഔദ്യോഗികമായി ഉദ്ഘാടനം ചെയ്യപ്പെടുകയും ചെയ്തു. ടി. എസ്. ചാക്കോ പേട്രന്‍, ജിബി തോമസ് മോലോപ്പറമ്പില്‍ ടൂര്‍ണ്ണമെന്റ് ഓര്‍ഗനൈസിംഗ് കമ്മിറ്റി ചെയര്‍മാന്‍, മാത്യു സഖറിയ (ക്രിസ്റ്റി) ടീം
മാനേജര്‍, ജെംസണ്‍ കുര്യാക്കോസ് കോഓര്‍ഡിനേറ്റര്‍, രാജു പള്ളത്ത്, വര്‍ഗീസ് പ്ലാമൂട്ടില്‍, ജോസഫ് ഇടിക്കുള എന്നിവര്‍ മീഡിയ കോഓര്‍ഡിനേറ്റേഴ്‌സ്, ആനന്ദ് അനില്‍ ട്രാന്‍സ്‌പോര്‍ട്ടേഷന്‍, ദാസ് കണ്ണംകുഴിയില്‍, ഡോ.ജോജി ചെറിയാന്‍ ഹോസ്പിറ്റാലിറ്റി, തോമസ് ജോര്‍ജ്(സഞ്ജു), മാത്യു തോമസ്(ബിനു) മാച്ച് ആന്‍ഡ് ഒഫീഷ്യല്‍സ്, ജെംസണ്‍ കുര്യാക്കോസ് ഫൈനാന്‍സ് കണ്‍വീനര്‍ എന്നിവരാണ് ഭാരവാഹികള്‍.

സൈമണ്‍ ജോര്‍ജ് (സ്റ്റെര്‍ലിംഗ് സീഫുഡ്‌സ്) അരുണ്‍ തോമസ് (പബ്ലിക്ക് ട്രസ്റ്റ് റിയാല്‍റ്റേഴ്‌സ്) ഏബ്രഹാം ആലക്കാട്ടില്‍ (സുമ ട്രാവല്‍സ്) ജോസഫ് കുര്യാപ്പുറം ടാക്‌സ് ആന്‍ഡ് അക്കൗണ്ടിംഗ് സര്‍വീസസ് എന്നിവര്‍ ചെക്കുകള്‍ കൈമാറി ധനശേഖരണം സംയുക്തമായി ഉദ്ഘാടനം ചെയ്തു.

ഫോമാ ജനറല്‍ സെക്രട്ടറി ഷാജി എഡ്‌വേര്‍ഡ്, കേരള കള്‍ച്ചറല്‍ ഫോറം സെക്രട്ടറി ദാസ് കണ്ണംകുഴിയില്‍, കേരള അസോസിയേഷന്‍ ഓഫ് ന്യൂജേഴ്‌സി (കാന്‍ജ്)യെ പ്രതിനിധീകരിച്ച് ജോസഫ് ഇടിക്കുള, ഹരികുമാര്‍, കേരളസമാജം ഓഫ് ന്യൂജേഴ്‌സി പ്രസിഡന്റ് ബോബി തോമസ്, ബീറ്റ്‌സ് ഓഫ് കേരള സെക്രട്ടറി ജിനു തര്യന്‍, ബര്‍ഗന്‍ കൗണ്ടി മലയാളി ക്രിസ്റ്റ്യന്‍ ഫെലോഷിപ്പ്
സെക്രട്ടറി സജി റ്റി. മാത്യു, മഴവില്‍ എഫ്. എം. റേഡിയോ മാനേജിംഗ് പാര്‍ട്ട്ണര്‍ ജോജോ കൊട്ടാരക്കര തുടങ്ങിയ സംഘടനാ നേതാക്കളും സാമൂഹ്യപ്രവര്‍ത്തകരും അഭ്യുദയകാംഷികളുമായ ധാരാളം ആളുകള്‍ ചടങ്ങില്‍ സംബന്ധിക്കുകയും തങ്ങള്‍ പ്രതിനിധാനം ചെയ്യുന്ന സംഘടനകളുടെയും വ്യക്തിപരമായുമുള്ള പിന്തുണ വാഗ്ദാനം ചെയ്യുകയും ചെയ്തു. ഗാര്‍ഡന്‍ സ്റ്റേറ്റ് സിക്‌സേഴ്‌സ് ടീം മാനേജര്‍ മാത്യു സഖറിയ (ക്രിസ്റ്റി) ടൂര്‍ണ്ണമെന്റ് കോഓര്‍ഡിനേറ്റര്‍ ജംസണ്‍ കുറിയാക്കോസ്, കേരള കള്‍ച്ചറല്‍ ഫോറം പേട്രണ്‍ ടി. എസ്. ചാക്കോ എന്നിവര്‍ സമ്മേളനത്തിന് നേതൃത്വം വഹിച്ചു.

No comments yet... Be the first to leave a reply!