ക്യുബെക് സ്‌കില്‍ഡ് വര്‍ക്കര്‍ പ്രോഗ്രാം പരിഷ്‌കരിച്ചു. കാനഡയിലേക്കുള്ള നഴ്‌സുമാരുടെ കുടിയേറ്റം എളുപ്പമാകും. കാനഡയിലെ ആരോഗ്യ മേഖലയില്‍ ധാരാളം ഒഴിവുകളുണ്ട്. ഈ ഒഴിവുകള്‍ നികത്താനായി ക്യുബെക് സ്‌കിðഡ് വര്‍ക്കര്‍ സംവിധാനം ലളിതമാക്കി.

പോയിന്റ്‌സ് ഗ്രിഡ് സംവിധാനത്തിലൂടെയാണ് അപേക്ഷകരെ വിലയിരുത്തുക. അപേക്ഷകരുടെ യോഗ്യത, ജോലി പരിചയം, ജോലിയിലെ മികവ് എന്നിവ നോക്കിയാണ് പോയിന്റ് നല്‍കുക. 49 പോയിന്റുകള്‍ നേടുന്നവര്‍ക്ക് വിജയിക്കാം. പാര്‍ട്ണര്‍മാരാണ് അപേക്ഷിക്കുന്നതെങ്കില്‍ 57 പോയിന്റ് വേണം.വിദ്യാഭ്യാസ മികവിന് 2 – 2 പോയിന്റ്, ജോലി പരിശീലനത്തിന് 6 – 16 പോയിന്റ്, ജോലി ഓഫറിന് 10 പോയിന്റ്. തൊഴില്‍ പരിചയത്തിന് എട്ടുവരെയും, ഭാഷാപരമായ മികവിന് 6 – 22 പോയിന്റ് – ഇതാണ് ക്യുബെക് സംവിധാനത്തിനു കീഴിലെ വ്യവസ്ഥ.

കാനഡയില്‍ ഫ്രഞ്ച് ഭാഷ സംസാരിക്കുന്നവരുടെ പ്രദേശമാണ് ക്യുബക്. അതുകൊണ്ടു തന്നെ ഫ്രഞ്ച് ഭാഷ അറിയുന്നവര്‍ക്ക് ജോലി ഉറപ്പ്.

No comments yet... Be the first to leave a reply!